മൂല്യ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ പ്രഥമമായ ലക്ഷ്യം. അത് കൈവരിക്കാനായാൽ ഉത്തരവാദിത്വമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനാകും. ഇത് മനസ്സിലാക്കിയാകണം അദ്ധ്യായനവും അദ്ധ്യാപനവും. പാഠഭാഗങ്ങൾ അഭ്യസിക്കുന്നതിനോടൊപ്പം ധാർമ്മീക ബോധവും അഭ്യസിപ്പിച്ചു ദൈവസ്നേഹവും രാജ്യസ്നേഹവുമുള്ള ഉത്തമ പൗരന്മാരാക്കി നമ്മുടെ വിദ്യാർത്ഥികളെ വളർത്തിയെടുക്കണം.
നാലാഞ്ചിറ സെൻറ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി നടന്നുവരുന്നത് ഈയൊരു പ്രക്രിയ ആയിരുന്നു അതിൻറെ ഫലമായിട്ടാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറുവാൻ സാധിച്ചത്.
വിദ്യാലയത്തിലെ പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ അധ്യാപകർ വിദ്യാർഥികൾ അനധ്യാപകർ രക്ഷകർത്താക്കൾ അഭ്യുദയകാംക്ഷികൾ മുതലായ ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
+ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് ബാവ
മേജർ ആർച്ച്ബിഷപ്പ് - കാതോലിക്കോസ്
തിരുവനന്തപുരം മേജർ അതിരൂപത
.Copyright 2022 SJMHSS. Powered By Triomphe IT Solutions